ചാലക്കുടിയെ ഭീതിയിലാഴ്ത്തി ശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്ടം

ചാലക്കുടിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ കാറ്റും മഴയും. വൈകുന്നേരം മുതല്‍ പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും ചാലക്കുടിയില്‍ വ്യാപക നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.

വൈകീട്ട് അഞ്ചേകാലോടുകൂടിയാണ് ചാലക്കുടിയില്‍ മഴ ശക്തമായത്. ശക്തമായ കാറ്റില്‍ പലയിടത്തും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങളുടേയും വീടുകളുടേയും മേല്‍ക്കൂരകളാണ് തകര്‍ന്നത്.

ചാലക്കുടി സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്നിലേക്ക് വലിയ മരം കടപുഴകി വീണത് ബസ്സുകള്‍ക്ക് മാര്‍ഗതടസമുണ്ടാക്കി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച സ്ഥലങ്ങളിലൊന്ന് ചാലക്കുടിയാണ്.
ചിത്രം കടപ്പാട്: മാതൃഭൂമി

Show More

Related Articles

Close
Close