തന്റെ പ്രസ്താവന വളച്ചൊടിച്ചു; കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് ചന്ദ്രബാബു നായിഡു

നോട്ടുനിരോധനത്തിനെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം വളച്ചൊടിച്ചെന്നും കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ താന്‍ പിന്തുണയ്ക്കുന്നുവെന്നും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

നോട്ടുനിരോധനം നടപ്പിലാക്കിയ സമയം 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു എന്നാണ് നായിഡു പറഞ്ഞിരുന്നത്.

നോട്ടുനിരോധനം നടപ്പിലാക്കിയതിന് ശേഷമുള്ള പ്രശ്‌നങ്ങള്‍ വിലയിരുത്താനായി കേന്ദ്രം നിയമിച്ച പാനലിന്റെ നേതൃത്വം നായിഡുവിനാണ്. 13 അംഗ പാനലിലെ അംഗങ്ങള്‍ ഡിസംബര്‍ 28ന് നോട്ടുനിരോധനം മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി യോഗം ചേരുന്നുണ്ട്.