ചെങ്ങന്നൂര്‍:തീയതി പിന്നെയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്.

കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടൊപ്പം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി മാത്രമാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് പത്രസമ്മേളനം നടത്തിയത്. സാധാരണയായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രത്യേകമായാണ് നടത്താറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മണ്ഡലത്തില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചരണം തുടരുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി വിജയകുമാറും , ബിജെപിയുടെ പിഎസ് ശ്രീധരന്‍ പിള്ളയുമാണ് സ്ഥാനാര്‍ത്ഥികള്‍. സിപിഎം എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.