കുമ്മനത്തെ അധിക്ഷേപിക്കുന്ന ഫെയ്സ്ബുക് പോസ്റ്റിനെതിരെ പരാതി

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ അധിക്ഷേപിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ ചിത്രം ഹിന്ദു വേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ ചിത്രവുമായി ചേർത്തു പ്രചരിപ്പിക്കുന്ന ഫെയ്സ്ബുക് പോസ്റ്റിനെതിരെ അടിയന്തര നടപടി തേടി ഡിജിപിക്കു പരാതി. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡാനി ജെ. പോൾ ആണു പരാതി നൽകിയത്. കേരളം ആദരിക്കുന്ന രണ്ടു നേതാക്കളെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിച്ച് അവരുടെ പ്രതിച്ഛായ നശിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലെന്നു പരാതിയിൽ പറയുന്നു.