ഉപതെരഞ്ഞെടുപ്പില്‍ അഡ്വ:പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് മുൻ‌തൂക്കം പ്രവചിച്ച് പ്രീ പോള്‍ സര്‍വ്വേ

ചെങ്ങന്നൂർ : DN ന്യൂസും ഗ്രീൻ സോഷ്യൽ ഫോറവും സംയുക്തമായി നടത്തിയ സര്‍വ്വേ ഫലമാണ് ഞങ്ങള്‍ പുറത്ത് വിടുന്നത്.തെരഞ്ഞെടുപ്പ് പ്രഖ്യാപനം അനന്തമായി നീളുമ്പോഴും ഒപ്പത്തിനൊപ്പമുള്ള ശക്തമായ പ്രചരണവുമായാണ് മൂന്ന് മുന്നണികളും മുന്നേറുന്നത്. ചുവരെഴുത്തുകളും പ്രചരണ ബോര്‍ഡുകളും മണ്ഡലത്തിലെ പ്രധാന കവലകളിലെല്ലാം സ്ഥാപിച്ചു കഴിഞ്ഞു. രണ്ടും മൂന്നും ഘട്ടം ഗൃഹസമ്പര്‍ക്കം പൂര്‍ത്തിയാക്കി കുടുംബസംഗമങ്ങളുടേയും രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടേയും തിരക്കിലാണ് മുന്നണികള്‍. എല്‍.ഡി.എഫിന് വേണ്ടി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും കോണ്‍ഗ്രസ്സിന് വേണ്ടി മുതിര്‍ന്ന നേതാവ് അഡ്വ:ഡി.വിജയകുമാറും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്.ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം വ്യക്തിപ്രഭാവവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഉപതെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാകുമെന്നാണ് സർവ്വേയുടെ പൊതുവികാരം.
അഭിഭാഷകന്‍, എഴുത്തുകാരന്‍, വാഗ്മി തുടങ്ങിയ നിലകളിലുള്ള ശ്രീധരന്‍ പിള്ളയുടെ പ്രശസ്തി എന്‍.ഡി.എ.യ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി പോലുള്ള സാമുദായിക സംഘടനകള്‍ക്ക് ശ്രീധരന്‍ പിള്ളയോടുള്ള മതിപ്പും ക്രിസ്ത്യന്‍ മത മേലധ്യക്ഷന്‍മാരുമായിട്ടുള്ള ശ്രീധരന്‍ പിള്ളയുടെ വ്യക്തിപരമായ ബന്ധവും എന്‍.ഡി.എയ്ക്ക് ഗുണകരമാകുമെന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളായ ഉജ്ജ്വല്‍ യോജനയും സുകന്യ സമൃദ്ധിയും കേന്ദ്ര തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച തൊഴില്‍മേളയും എന്‍.ഡി.എയ്ക്ക് ഗുണകരമാവും. ത്രിപുരയില്‍ ബി.ജെ.പി നേടിയ മികച്ച വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്ന് സര്‍വ്വേ ഫലം പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 62% ആള്‍ക്കാര്‍ ഇടത് പക്ഷ ഭരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ 56% ആള്‍ക്കാര്‍ ക്രിയാത്മക പ്രതിപക്ഷമല്ല സംസ്ഥാനത്തുള്ളതെന്നും അഭിപ്രായപ്പെടുന്നു. ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ പോലെ കുറ്റക്കാരാണെന്ന് 82% ആള്‍ക്കാര്‍ അഭിപ്രായപ്പെടുന്നു. ഇനിയുള്ള രണ്ടര വര്‍ഷം ശ്രീധരന്‍ പിള്ളയെ തെരഞ്ഞെടുക്കുക വഴി ഒരു പരീക്ഷണത്തിന് തയ്യാറാണെന്ന് 52% ആള്‍ക്കാര്‍ അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇഷ്ടപ്പെടുന്ന ദേശീയ നേതാവ് ആരെന്നുള്ള ചോദ്യത്തിന് 54% ആള്‍ക്കാര്‍ നരേന്ദ്ര മോദി എന്ന് അഭിപ്രായപ്പെടുമ്പോള്‍ 23% ആള്‍ക്കാര്‍ സീതാറാം യച്ചൂരിയെയും 21% ആള്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെയും അനുകൂലിക്കുന്നു. അരവിന്ദ് കെജ്‌രിവാളിനെയും ഇഷ്ടപ്പെടുന്നവര്‍ മണ്ഡലത്തില്‍ ഉണ്ട്.
പ്രചരണത്തില്‍ ഇതു വരെ എല്‍.ഡി.എഫ് ആണ് മുന്നിലെന്ന് ഭൂരിപക്ഷം ആള്‍ക്കാര്‍ അഭിപ്രായപ്പെടുമ്പോഴും എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി ഒന്നും ശരിയാക്കിയിട്ടില്ലെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു. ഇത് ചെങ്ങന്നൂരില്‍ ചര്‍ച്ചയാകുമെന്ന് 61% ആള്‍ക്കാര്‍ പ്രവചിക്കുന്നു. മണ്ഡലത്തില്‍ വ്യക്തിപരമായി മതിപ്പില്ലാത്തത് സജി ചെറിയാന് തിരിച്ചടി നല്‍കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 82% ആള്‍ക്കാര്‍ മുന്‍ എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ നായരെ വ്യക്തിപരമായി ഇഷ്ടപ്പെടുമ്പോള്‍ 17% ആള്‍ക്കാര്‍ മാത്രമാണ് സജി ചെറിയാനെ ഇഷ്ടപ്പെടുന്നത്, 12% ആള്‍ക്കാര്‍ പ്രസ്തുത ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകാത്തതും ശബരിമല ഇടത്താവളം എന്ന നിലയില്‍ ചെങ്ങന്നൂരിന് വികസനമുണ്ടാകാത്തതും ഇടത്-വലത് മുന്നണികള്‍ക്ക് ഒരു പോലെ തിരിച്ചടിയാകും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിയും സോളാര്‍ വിഷയവും ഈ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് സര്‍വ്വേ അഭിപ്രായപ്പെടുന്നു. ചെന്നിത്തല, മാന്നാര്‍ മേഖലകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടുള്ള കടുത്ത എതിര്‍പ്പും നിഷ്ക്രിയ പ്രതിപക്ഷമെന്ന വിലയിരുത്തലും വിജയകുമാറിന് തിരിച്ചടിയാവും. കാലങ്ങള്‍ ഭരിച്ച യു.ഡി.എഫ് പ്രതിനിധികള്‍ ചെങ്ങന്നൂരിന് വേണ്ടി ഒന്നും ചെയ്യാത്തത് വിജയകുമാറിന് ദോഷം ചെയ്യും. സര്‍വേയില്‍ പങ്കെടുത്ത 38% ആള്‍ക്കാര്‍ വിജയകുമാറിനെ വ്യക്തിപരമായി ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അതില്‍ 18% ആള്‍ക്കാര്‍ എം.എല്‍.എ എന്ന നിലയില്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ശോഭനാ ജോര്‍ജ്ജിന്റെ മുന്നണി മാറ്റം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും സര്‍വ്വേ അഭിപ്രായപ്പെടുന്നു.

 

പഞ്ചായത്ത് തിരിച്ചുള്ള കണക്കുകൾ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ചെങ്ങന്നൂർ മണ്ഡലം മൊത്തത്തി

 

ശക്തമായ ത്രികോണ മത്സരം പ്രവചിക്കുന്ന സർവ്വേ 36.5 % വോട്ടുകൾ പി എസ് ശ്രീധരൻ പിള്ള നേടുമെന്ന് അഭിപ്രായപ്പെടുന്നു .സജി ചെറിയാൻ 31.4 % വോട്ടുകൾ നേടുമെന്നും വിജയകുമാർ 30 .5 % വോട്ടുകളും മറ്റുള്ളവർ 1.7% വോട്ടുകൾ നേടുമെന്നും പ്രവചിക്കുന്നു.മണ്ഡലത്തിലെ തെരെഞ്ഞെടുത്ത 134 ബൂത്തുകളിൽ നിന്നാണ് സർവേയ്‌ക്ക്‌ ആവശ്യമായ സാംപിളുകൾ ശേഖരിച്ചത്.രണ്ട് ശതമാനം ആൾക്കാർ ഒരുതരത്തിലും സർവ്വേയോട് സഹകരിക്കാൻ തയാറായില്ല.തെരെഞ്ഞെടുപ്പ് തീയതി അനന്തമായി നീളുന്നതിൽ ഭൂരിഭാഗം ആൾക്കാരും ആശങ്ക പ്രകടിപ്പിച്ചു.

Show More

Related Articles

Close
Close