ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സംസ്‌കാരശൂന്യമെന്ന് വി. എസ്

1bസ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ച പരാമര്‍ശങ്ങള്‍ സംസ്‌കാര ശൂന്യമാണെന്ന് വി. എസ്. അച്യുതാനന്ദന്‍. സംസ്‌കാരമുള്ള ആര്‍ക്കും ഇത്തരത്തില്‍ പറയാന്‍ കഴിയില്ലെന്ന് വി. എസ് പറഞ്ഞു. പരാമര്‍ശം അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് വി. എസ്. പറഞ്ഞു. ചെറിയാന്‍ ഫിലിപ്പ് സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.