ശിശുപീഡകര്‍ക്ക് വധശിക്ഷ; ‘ബിജെപിയുടേത് മുഖം രക്ഷിക്കാനുള്ള നടപടി’; സിപിഎം വധശിക്ഷയ്‌ക്കെതിരെന്നും ബൃന്ദ കാരാട്ട്

ശിശുപീഡകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേവലം മുഖം രക്ഷിക്കല്‍ നടപടി മാത്രമാണെന്നും ശിശുപീഡകരെ സംരക്ഷിക്കുന്നവരേയാണ് ശിക്ഷിക്കേണ്ടതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഹൈദരാബാദില്‍ പറഞ്ഞു. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കാണ് ഇനി വധശിക്ഷ നല്‍കുക. നേരെത്ത ജീവപര്യന്തം തടവയായിരുന്നു പോക്‌സോ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭയാണ് തീരുമാനം എടുത്തത്. പോക്സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് അല്പ സമയത്തിനുള്ളില്‍ പുറത്ത് ഇറക്കും. ഇനി ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പിടുന്നതിലൂടെ പ്രാബല്യത്തില്‍ വരും.