കല്‍ക്കരി ഖനിയിലെ സ്‌ഫോടനത്തില്‍ 32 പേര്‍ വെന്തുമരിച്ചു

ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ വെന്തുമരിച്ചു. വടക്കന്‍ ചൈനയിലെ മംഗോളിയന്‍ റീജിയണിലെ ഖനിയിലാണ് ഞായറാഴ്ച രാവിലെ 4 മണിയോടെ സ്‌ഫോടനം ഉണ്ടായത്. അപകടത്തിനു പിന്നാലെ 149 പേര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

china-2

ഓടുന്നതിനിടെ തട്ടിവീണ് കുടുങ്ങിക്കിടന്നതിനെ തുടര്‍ന്ന് പുറത്തു കടക്കാന്‍ കഴിയാതിരുന്നവരാണ് മരിച്ചത്. 268 പൊലീസുകാരും 119 രക്ഷാപ്രവര്‍ത്തകരും അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്ന ഖനിയിലാണ് സംഭവം. 181 പേരാണ് അപകട സമയത്ത് ഖനിയില്‍ ഉണ്ടായിരുന്നത്.