ചുള്ളിക്കാടിനിന്നു പിറന്നാള്‍

chullikkadu
മലയാളകവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് 1957 ജൂലൈ 30 ന് പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. പല തൊഴിലുകള്‍ ചെയ്ത ശേഷം 1987ല്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.

പതിനെട്ടു കവിതകള്‍, അമാവാസി, ഗസല്‍, മാനസാന്തരം, ഡ്രാക്കുള, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍, പ്രതിനായകന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാപരിഭാഷകള്‍ എന്നിവ പ്രധാന കവിതാ സമാഹാരങ്ങളാണ്. ചിദംബരസ്മരണ (അനുഭവക്കുറിപ്പുകള്‍), ജാലകം(തിരക്കഥ), പി.കുഞ്ഞിരാമന്‍ നായരും സവര്‍ണ്ണഹിന്ദുമതവും (പഠനം) തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവര്‍ത്തിക്കുന്നു.

1990 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്‌കൃതി അവാര്‍ഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരില്‍ ഒരവാര്‍ഡും സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2001ല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചുവെങ്കിലും സ്വീകരിച്ചില്ല.