ഉത്തര്‍പ്രദേശില്‍ സിഗരറ്റ് ‘ചില്ലറ’ വില്‍പന നിരോധിച്ചു

ഉത്തര്‍പ്രദേശില്‍ സിഗരറ്റിന്റെ ചില്ലറ വില്‍പനയും പായ്ക്കറ്റില്ലാത്ത സിഗരറ്റിന്റെ ഉത്പാദനവും നിരോധിച്ചു.സിഗരറ്റ് പാക്കറ്റോടെയല്ലാതെ ഓരോന്നായി വിറ്റാല്‍ 1000 രൂപ പിഴയും ഒരു വര്‍ഷം തടവുമാണ് ശിക്ഷ. തുടര്‍ച്ചയായ നിയമലംഘനത്തിന് 3000 രൂപ പിഴയും മൂന്നു വര്‍ഷം കഠിന തടവും ശിക്ഷ അനുഭവിക്കണം. പായ്ക്കറ്റോടുകൂടിയല്ലാത്ത സിഗരറ്റ് നിര്‍മിച്ചാല്‍ 10,000 രൂപ പിഴയും അഞ്ച് വര്‍ഷം കഠിന തടവിനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്.