കല്‍ക്കരിപ്പാട ലേലം ഫെബ്രുവരിയില്‍

coal company

സുപ്രിംകോടതി റദ്ദാക്കിയതടക്കമുള്ള  72 കല്‍ക്കരിപ്പാടങ്ങള്‍ അടുത്ത വര്‍ഷം ഫെബ്രുവരി 11നു ലേലം ചെയ്യുമെന്നു കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച് 13നകം നടപടികള്‍ പൂര്‍ത്തിയാക്കി കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ കൈമാറും.

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതിനായി സമഗ്ര മാറ്റങ്ങളോടു കൂടിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കല്‍ക്കരിപ്പാടങ്ങള്‍ ഇനി മുതല്‍ രണ്ടു ഘട്ടങ്ങളിലായി ഇലക്ട്രോണിക് ലേലം വഴി വിതരണം ചെയ്യാനാണു പുതിയ മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന സമിതിയായിരിക്കും ഇനിമുതല്‍ ടെണ്ടര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുക.

കമ്പനികള്‍ക്ക് ലേലം ചെയ്‌തെടുക്കാവുന്ന കല്‍ക്കരി ബ്ലോക്കുകളുടെ എണ്ണത്തിലും ഉപയോഗിക്കാവുന്ന കാലാവധിക്കും പരിധി നിശ്ചയിക്കും. കരട് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പൊതു അഭിപ്രായം തേടിയ ശേഷം അന്തിമ രൂപം നല്‍കുമെന്നു കല്‍ക്കരി സെക്രട്ടറി അറിയിച്ചു. ഇതിനുള്ള വിജ്ഞാപനം അടുത്തയാഴ്ച്ച  ഇറക്കും.