കോസ്റ്റ് ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടിച്ചിറക്കി; ആളപായമില്ല

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള നന്ദഗാവിന് സമീപം അടിയന്തരമായി ഇറക്കി. നാലുപേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. പൈലറ്റായ സ്ത്രീയ്ക്ക് പരിക്കേറ്റു. മൂന്നുപേരെ പരിക്കേല്‍ക്കാതെ രക്ഷപെടുത്തി. പറക്കുന്നതിനിടെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. സംഭവ സ്ഥലത്തേക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിനുള്ള സംവിധാനങ്ങളുമായി നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ ഉടന്‍തന്നെ എത്തി.