കൊച്ചിവഴിയുള്ള ലഹരിക്കടത്തിന് പിന്നില്‍ മലേഷ്യന്‍ മാഫിയ!

കൊച്ചി: കൊച്ചിവഴിയുള്ള ലഹരിമരുന്ന് കടത്ത് അന്വേഷണം മലേഷ്യയിലേക്കും വ്യാപിക്കുന്നു. കൊച്ചിവഴിയുള്ള എംഡിഎംഎ കടത്തിന് പിന്നില്‍ മലേഷ്യന്‍ മാഫിയ ആണെന്നാണ് പുതിയ വിവരം.

ചെന്നൈയില്‍ നിന്ന് ലഹരി മരുന്ന് കൊച്ചിയിലെത്തിക്കുന്നത് കൊറിയര്‍ വഴിയാണെന്നും റിപ്പോര്‍ട്ട്. മലേഷ്യയിലെ തമിഴ് വംശജനായ രാഷ്ട്രീയ നേതാവിന് ലഹരിമരുന്ന് കടത്തില്‍ പങ്കുണ്ടെന്നാണ് സൂചന.

കൊച്ചിയില്‍ പിടികൂടിയ 200 കോടിയുടെ ലഹരിമരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്നാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് മലേഷ്യയിലേക്ക് അയയ്ക്കാനായിരുന്നു നീക്കം. കൊറിയറില്‍ സംശയം തോന്നിയതിനാലാണ് പായ്ക്കറ്റ് തുറന്ന് നോക്കിയതെന്ന് കൊറിയര്‍ സ്ഥാപന ഉടമ പറഞ്ഞു. ഇടനിലക്കാര്‍ എത്തിയപ്പോള്‍ കൊറിയര്‍ സ്ഥാപനത്തില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. അവര്‍ പോയ ശേഷം വീണ്ടും പ്രവര്‍ത്തിച്ചു. വന്നവര്‍ ജാമര്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് സംശയിക്കുന്നതായും കൊറിയര്‍ സ്ഥാപന ഉടമ പറഞ്ഞു.

Show More

Related Articles

Close
Close