ബ്രിട്ടനിൽ കോളയ്ക്ക് നിയന്ത്രണം വരുന്നു.

cola1
കോളയുടെ ഉപയോഗം കുറയ്ക്കാന്‍ ബ്രിട്ടീഷ് സർക്കാർ രംഗത്തിറങ്ങുകയാണ്.ആരോഗ്യത്തിനു ഹാനികരമായ ശീതളപാനീയങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ അമിതോപയോഗം കുറയ്ക്കാൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ ബ്രാണ്ടുകളായ കൊക്കക്കോള, പെപ്‌സി കമ്പനികളുടെ വിവധ ഉൽപ്പന്നങ്ങളടക്കം എല്ലാ ശീതളപാനീയങ്ങൾക്കും 20 ശതമാനം നികുതി ഏർപ്പെടുത്താനാണ് ബ്രിട്ടീഷ് സർക്കാർ പദ്ധതിയിടുന്നത്.ടാക്സ് ഏർപ്പെടുത്തുന്നതോടെ കോളയുടെ ഉപയോഗം കുറയും. ഈ നികുതിപണം കൊണ്ട് പഴത്തിനും പച്ചകറികൾക്കും വിലക്കുറവ് നൽകാനാകും.ടാക്സ് കൂട്ടുന്നതോടെ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന കൊക്കകോളയുടെ വില 1.50 പൗണ്ടിൽ നിന്ന് 1.80 പൗണ്ടായി ഉയരും.ആരോഗ്യ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം കോളയുടെ അമിതോപയോഗം മൂലം ബ്രിട്ടനിൽ വർഷവും 70,000 പേരാണ് മരിക്കുന്നത്.ഇതിലൂടെ സർക്കാരിന് നഷ്ടം ഏകദേശം 60,000 കോടി രൂപയാണ്. കോളയുടെ ഉപയോഗം കൂടിയതോടെ ബ്രിട്ടനിൽ അമിത വണ്ണമുള്ളവരുടെ എണ്ണം കൂടി. ഇതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്.ഇത്തരം ശീതളപാനീയങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.ഇത്തരം ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരങ്ങൾ ആരോഗ്യത്തിനു വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ശീതളപാനീയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളിലെല്ലാം നല്ല പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ശരാശരി വരുമാനമുള്ള ബ്രിട്ടീഷുകാരൻ കൂടുതലായി ഉപയോഗിക്കുന്നത് ശീതളപാനീയങ്ങളാണ് എന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close
Close