തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചതായി കളക്ടർ

തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചതായി കളക്ടർ ടി വി അനുപമ.  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ പുതുക്കിയ മുന്നറിയിപ്പ് അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കളക്ടർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം തൃശ്ശൂർ ജില്ലയിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന അതി ശക്തമായ മഴയുടെ (Very Heavy Rainfall) മുന്നറിയിപ്പ് പിൻവലിക്കുകയും സാധാരണ മഴ പെയ്യാനുള്ള സാധ്യത മാത്രം പ്രവചിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പുതിയ മുന്നറിയിപ്പ് പ്രകാരം ഒക്ടോബർ 7 ന് യെല്ലോ അലര്‍ട്ട് (Yellow Alert) മാത്രമാണുള്ളത്.

അതി തീവ്രമഴയുടെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്ന മുന്നൊരുക്കങ്ങൾ പുതുക്കിയ മുന്നറിയിപ്പനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാണ്.

അറബിക്കടലിലെ ന്യൂനമർദം അടുത്ത 5 ദിവസം കേരളത്തിൽ പലയിടത്തും മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കമെന്ന നിലയില്‍ അയൽ ജില്ലകളിൽ ഡാമുകൾ തുറക്കുന്ന സാഹചര്യവുമുള്ളതിനാല്‍ ജില്ലാ ഭരണകൂടം വിഷയത്തില്‍ ജാഗ്രത തുടരുന്നതാണ്.

ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചിട്ടുള്ളതാണ്.

Show More

Related Articles

Close
Close