കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം. പുരുഷന്‍മാരുടെ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ കുമാറാണ് സ്വര്‍ണം നേടിയത്.  74 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച സുശീൽ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ജൊഹാനാസ് ബോത്തയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. വെറും 80 സെക്കന്റ് കൊണ്ടാണ് സുശീൽ എതിരാളിയെ മലർത്തിയടിച്ചത്. 10-0 എന്ന സ്കോറിനാണ് സുശീലിന്റെ ജയം.

ഗുസ്തിയിൽ ഇന്ത്യയുടെ രാഹുൽ അവാരയിലൂടെയാണ് ഇന്ത്യ സ്വർണം നേടിയിരുന്നു. ഫ്രീസ്റ്റൈലിലെ 57 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച രാഹുൽ ഫൈനലിൽ കാനഡയുടെ സ്റ്റീഫൻ തക്കഹാഷിയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. 15-7 എന്ന സ്കോറിനാണ് രാഹുലിന്റെ വിജയം. അതേസമയം, വനിത വിഭാഗത്തിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷയായിരുന്ന ബബിത കുമാരിക്ക് വെളളിമെഡൽ മാത്രമേ നേടാനായുളളൂ.