Trending

പ്രതിഷേധിക്കണമെങ്കില്‍ 70 വര്‍ഷമായുള്ള പാക്കിസ്ഥാന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂ

Congress won’t speak against Pak but will rally against persecuted minorities

ഇരുസഭകളും പാസാക്കിയ നിയമത്തിനെതിരെയല്ല പാക്കിസ്ഥാന്റെ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം നടത്തേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണ്ണാടക തുംകൂരില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

മതത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്താന്‍ രൂപീകരിച്ചിട്ടുള്ളത്. അവിടെയുള്ള ഹിന്ദു, സിഖ് തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങള്‍ പീഡിപ്പിക്കുകയാണ്. അതിനെതിരെയാണ് കോണ്‍ഗ്രസ്സും മറ്റുള്ളവരും പ്രതിഷേധിക്കേണ്ടത്. അല്ലാതെ പാസാക്കിയ നിയമത്തിനെതിരെയല്ല.

പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് പാക്കിസ്ഥാനെതിരെ മിണ്ടുന്നില്ല. പകരം പീഡനം മൂലം രാജ്യം വിടേണ്ടി വന്നവര്‍ക്കെതിരയാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്നും മോദി രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ത്യന്‍ പാര്‍ലമെന്റിനോട് സമരം ചെയ്യുന്നവരോട് എനിക്കു പറയാനുള്ളത് അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്റെ ചെയ്തികളെ പുറത്തു കൊണ്ടുവരികയാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്നാണ്. നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍, കഴിഞ്ഞ എഴുപതുവര്‍ഷമായുള്ള പാക്കിസ്ഥാന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Show More

Related Articles

Close
Close