Trending

ആനവിലക്കിനു പിന്നിൽ ഗൂഢാലോചന; സർക്കാരിനെ സംശയിക്കണം: സുരേന്ദ്രൻ

കാലങ്ങളായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണോ തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങൾ എന്നു സംശയിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ആനയെ എഴുന്നള്ളിക്കുന്ന അര മണിക്കൂർ നേരത്തേക്ക് സുരക്ഷ ഒരുക്കാൻ‌ കഴിയില്ലെങ്കിൽ വി.എസ്.സുനിൽകുമാർ എന്തിനാണു മന്ത്രിയായി ഇരിക്കുന്നത്. ആന 6 പേരെ കൊന്നുവെന്നാണു പറയുന്നത്. 12 കൊലപാതക കേസിലെ പ്രതി എംപിയായി മൽസരിച്ച നാടാണിത്. ഒരു കൊലക്കേസ് പ്രതിയാണ് മുഖ്യമന്ത്രിയായി ഇരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് ഇവർ ഇങ്ങനെയല്ലല്ലോ പറഞ്ഞിരുന്നത്. വോട്ട് പെട്ടിയിലായപ്പോൾ അവരുടെ സ്വരം മാറിയിരിക്കുകയാണ്. മറ്റ് നീതി നിഷേധങ്ങളിലൊന്നും കലക്ടർ ഇടപെടുന്നില്ലല്ലോ– സുരേന്ദ്രൻ ചോദിച്ചു.

Show More

Related Articles

Close
Close