ഒരു തുള്ളി മദ്യം പോലും ഓണ്‍ലൈന്‍ വില്പന അനുവദിക്കില്ല

വിദേശ മദ്യം ഓണക്കാലത്ത് ഓണ്‍ലൈന്‍ വില്പന നടത്തുവാനുള്ള കണ്‍സ്യുമര്‍ഫെഡ് തീരുമാനത്തിനെതിരെ യുവമോര്‍ച്ച.

ഒരു തുള്ളി മദ്യം പോലും ഓണക്കാലത്ത് ഓണ്‍ലൈന്‍ വിപണനം അനുവദിക്കില്ല. കേരളത്തെ ഈ ഉത്സവകാലത്ത് മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിട്ടാണ് കണ്‍സ്യുമര്‍ ഫെഡ്‌ തീരുമാനം എന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ: പ്രകാശ്‌ ബാബു ആരോപിച്ചു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പ്രകാശ്‌ ബാബു ആവശ്യപെട്ടു. അത്തം മുതല്‍ ചതയം വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപെട്ട് യുവമോര്‍ച്ച സംസ്ഥാനമൊട്ടാകെ പ്രക്ഷോഭം ശക്തമാക്കുമെന്നും , ഏതറ്റം വരെ പോകേണ്ടി വന്നാലും ,ഏതു സമരമുറ സ്വീകരിക്കേണ്ടി വന്നാലും യുവജനങ്ങളെ വഴിതെറ്റിക്കുന്ന ,സാമൂഹിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന മദ്യം ഓണ്‍ലൈന്‍ വില്‍പ്പന നടത്താനുള്ള തീരുമാനം യുവമോര്‍ച്ച അനുവദിക്കില്ലെന്നും പ്രകാശ്‌ ബാബു പറഞ്ഞു.