സഹകരണ ബാങ്കിലുള്ളത് സാധാരണക്കാന്റെ പണമെന്ന് മുഖ്യമന്ത്രി

സഹകരണ ബാങ്കുകളില്‍ ഉള്ളത് സാധാരണക്കാരന്‍ വിയര്‍ത്തുണ്ടാക്കിയ പണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകള്‍ക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കണമെന്നും മറ്റു ബാങ്കുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കള്ളപ്പണമുണ്ടെങ്കില്‍ കണ്ടെത്തട്ടെ എന്നു പറഞ്ഞ മുഖ്യമന്ത്രി ആരെങ്കിലും അക്കൗണ്ടില്‍ കള്ളപ്പണം നിക്ഷേപിച്ചാല്‍ ബാങ്കുകള്‍ കുറ്റക്കാരാകുന്നത് എങ്ങനെയെന്നും ചോദിച്ചു.