അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍!

തിരുവനന്തപുരം: അഴിമതി നടന്നതിനു ശേഷം അന്വേഷിക്കുന്നതിനു പകരമായി അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അഴിമതി വിമുക്ത കേരളമാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടി കൃത്യമായ നിരീക്ഷണ സംവിധാനം വിജിലന്‍സ് ഉറപ്പാക്കണമെന്നും പരാതികള്‍ ഉണ്ടായാല്‍ കര്‍ശനനടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ഇടപെടല്‍ ഉണ്ടായത് അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണെന്നും ആയിരത്തോളം റെയ്ഡുകള്‍ ഒരു വര്‍ഷത്തിനിടെ നടത്താനായത് വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു.

അങ്ങേയറ്റം വിശ്വാസ്യതയും മനശുദ്ധിയും ഉദ്യോഗസ്ഥര്‍ പുലര്‍ത്തുമ്പോഴാണ് ആസൂത്രണം ചെയ്യുന്ന പരിശോധനകള്‍ വിജയമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close