ക്രിസ് ഗെയ്ല്‍ അടിച്ചു പറത്തിയത് അഫ്രീദിയുടെ റെക്കാഡ്

വെസ്റ്റ് ഇന്‍സീഡ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന് മറ്റൊരു റെക്കാഡ് കൂടി പിറന്നു. ബംഗ്ലാദേശിനെതിരായ അവസാനത്തേയും മൂന്നാമത്തേയും മത്സരത്തിലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കാഡ് ഗെയില്‍ സ്വന്തമാക്കിയത്.

അഞ്ച് പന്ത് അതിര്‍ത്തിയില്‍ പറത്തിവിട്ടപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ റെക്കാഡിനൊപ്പമാണ് ഗെയ്ല്‍ എത്തിയത്.

ഇതോടെ ഇരുവരുടെയും അക്കൗണ്ടില്‍ 476 സിക്‌സ് വീതമായി. 476 സിക്‌സുകള്‍ നേടാന്‍ അഫ്രീദി 524 മത്സരങ്ങള്‍ എടുത്തപ്പോള്‍ വെറും 443 മത്സരങ്ങളില്‍ നിന്നായിരുന്നു ഗെയ്‌ലിന്റെ റെക്കാഡ് നേട്ടം.

ഏകദിനത്തില്‍ 275, ട്വന്റി 20യില്‍ 103, ടെസ്റ്റില്‍ 98 എന്നിങ്ങനെയാണ് ഗെയ്‌ലിന്റെ അക്കൗണ്ടിലുള്ളത്.