ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ശങ്കര്‍ഗുന്ദ് ബ്രാത് പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സൈനിതകര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടാകാം  എന്ന സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.