88 വർഷങ്ങൾക്ക് ശേഷം ക്യൂബൻ മണ്ണില്‍ യു എസ് പ്രസി‍ഡന്‍റ്

88 വർഷങ്ങൾക്ക് ശേഷം ക്യൂബൻ മണ്ണിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ബരാക്ക് ഒബാമയ്ക്ക് ഊഷ്‍മള സ്വീകരണമാണ് ലഭിച്ചത്. യുഎസ് എംബസിയിൽ എത്തിയ ഒബാമ, ചരിത്ര സന്ദർശനമാണ് സന്ദർശനമെന്ന് പറഞ്ഞു. ക്യൂബൻ ജനതയുമായുള്ള തുറന്ന സംവാദത്തിന് കാത്തിരിക്കുകയാണെന്നും ഒബാമ ട്വിറ്ററിൽ കുറിച്ചു. ഒബാമ, ക്യൂബൻ രാഷ്ട്രീയ പ്രതിനിധികളുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്‍ച നടത്തും .എന്നാൽ മുൻ പ്രസിഡന്‍റ് ഫിദൽ കാസ്ട്രോയുമായി ഒബാമ കൂടിക്കാഴ്‍ച നടത്തില്ലെന്നാണ് സൂചന.

ഒബാമയുടെ സന്ദർശനം ദശാബ്‍ദങ്ങളായുളള യുഎസ്-ക്യൂബ ശീതയുദ്ധത്തിന് വിരാമമിട്ട്, പുതിയ വാണിജ്യ ബന്ധങ്ങൾക്ക് വഴി തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.