കര്‍ശന നിര്‍ദ്ദേശങ്ങളുമായി ട്രായ്: കോള്‍ മുറിഞ്ഞാല്‍

2014-lok-sabha-elections-voting-concludes-on-6-seats-bihar-records-5667-turnout-till-6-pm_120514064324ഫോണ്‍ കോള്‍ മുറിഞ്ഞാല്‍ ഉപഭോക്താവിന് ടെലികോം കമ്ബനി നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ മുറിഞ്ഞുപോകുന്നത് തുടര്‍ക്കഥയായതോടെയാണ് ടെലികോം കമ്ബനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ട്രായ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ട്രായ് പുറത്തിറക്കും. കോള്‍ മുറിയുന്ന പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ടെലികോം മന്ത്രാലയവും ട്രായും അടിയന്തര നടപടികള്‍ സ്വീകരിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഫോണ്‍ സംഭാഷണം തടസ്സപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദ്ദേശത്തോട് ടെലികോം കമ്ബനികള്‍ പ്രതികരിച്ചിട്ടില്ല. നഷ്ടപരിഹാരം എങ്ങനെയെന്നത് സംബന്ധിച്ച്‌ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒരു കോളിന് ഒരു രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ് പറയുമ്ബോഴും ഒരു ദിവസം മൂന്നു തവണ മാത്രം കോള്‍ മുറിഞ്ഞതിന് നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശവും ട്രായ് ടെലികോം കമ്ബനികള്‍ക്ക് നല്‍കിയിട്ടുണ്ട്.ഫോണ്‍ കോള്‍ മുറിയുന്ന വിഷയത്തില്‍ ടെലികോം കമ്ബനികള്‍ ഉടന്‍ തന്നെ പരിഹാരം കാണേണ്ടതുണ്ടെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.