ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ മാറ്റി

ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ നീക്കം ചെയ്തു. ടാറ്റ വക്താവാണ് ഇക്കാര്യം പുറത്തറിയിച്ചത്. നാല് വര്‍ഷം മുൻപാണ് ടാറ്റാ കുടുംബത്തിന് പുറത്തുള്ള സൈറസ് മിസ്ത്രി ചുമതലയേറ്റത്.

ഒക്ടോബറില്‍ മിസ്ത്രിയെ ‘ടാറ്റ സണ്‍സ്’ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു.
തുടര്‍ന്ന് രത്തന്‍ ടാറ്റയെ താല്‍ക്കാലിക ചെയര്‍മാനായി നിയമിക്കുകയായിരുന്നു.

വ്യവസായ, വാണിജ്യ മേഖലകളില്‍ ടാറ്റാ കുടുംബം പിന്തുടര്‍ന്ന് പോന്നിരുന്ന മൃദുനയത്തില്‍ നിന്നുമാറി ലാഭം മാത്രം ലക്ഷ്യം വെക്കുന്ന കടുത്ത നടപടികളിലേക്ക് മിസ്ത്രിയുടെ ഭരണം മാറപ്പെട്ടിരുന്നത് ഏറെ അതൃപ്തിക്ക് കാരണമായിരുന്നു.