ധനുഷ് നായകനായെത്തുന്ന വാട ചെന്നൈയുടെ മേക്കിങ് വീഡിയോ പുറത്തു വിട്ടു

ധനുഷ് നായകനായെത്തുന്ന  വാട ചെന്നൈയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഒക്ടോബര്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ കാരംസ് കളിക്കാരനായാണ് ധനുഷ് എത്തുന്നത്. ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യ രാജേഷാണ് വാട ചെന്നൈയില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.

തമിഴില്‍ അഭിനയപ്രാധാന്യമുളള ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യയ്ക്കൊപ്പം ആന്‍ഡ്രിയ ജെര്‍മിയയും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സമുദ്രക്കനി, അമീര്‍,ഡാനിയേല്‍ ബാലാജി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വേല്‍രാജ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജിബി വെങ്കിടേഷാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. കബാലി, കാല എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് വാട ചെന്നൈയ്ക്കു വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്.

Show More

Related Articles

Close
Close