മുന്‍ ബിഷപ് റവ. എം.സി. മാണി അന്തരിച്ചു

2bമുന്‍ ബിഷപ് റവ. എം.സി. മാണി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അന്ത്യം. കൂത്താട്ടുകുളം ഇടവകയിലായിരുന്നു ആദ്യമായി നിയമിതനായത്.മധ്യകേരള മഹായിടവകയുടെ നാലാമത്തെ ബിഷപ്പായി 1981 ഫെബ്രുവരി എട്ടിനാണ് അദ്ദേഹം വാഴിക്കപ്പെട്ടത്. 1993-ല്‍ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ച ശേഷം കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.