ഡൽഹി മെട്രോയുടെ പുതിയ റീച്ചിൽ ഈ മാസം സർവീസ് തുടങ്ങും

മെട്രോയുടെ പുതിയ ഭാഗമായ കൽക്കാജി മന്ദിർ – ബൊട്ടാണിക്കൽ ഗാർഡൻ റീച്ചിൽ ഈ മാസം അവസാനത്തോടെ സർവീസാരംഭിക്കും. ഇതിന് റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ അനുമതി ലഭിച്ചു കഴിഞ്ഞു. ഡൽഹിയുടെ വ്യവസായ, ഓഫിസ് കേന്ദ്രമായ നോയ്ഡയും ദക്ഷിണ ഡൽഹിയും തമ്മിലുള്ള ദൂരം ഗണ്യമായി കുറക്കുന്ന പുതിയ സർവീസ് ഏറ്റവും ആധുനികമായ സിഗ്നൽ സംവിധാനത്തിലാവും പ്രവർത്തിക്കുക.

കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇത് വഴി 90 – 100 സെക്കന്റുകൾക്കിടയിൽ ട്രെയിനുകൾക്ക് പാസ് ചെയ്യാൻ കഴിയും. 12 .64 കിലോമീറ്ററാണ് പുതുതായി സർവീസിന് തുറന്ന് കൊടുക്കുന്നത്. ഇതാദ്യമായാണ് ഡൽഹി മെട്രോ ഈ പുതിയ സിഗ്നലിങ് സംവിധാനം ഉപയോഗിക്കുന്നത്.