കെജ്രിവാള്‍ മന്ത്രിസഭയിലെ ഗതാഗത മന്ത്രി ഗോപാല്‍ റായ് രാജിവെച്ചു

Gopal-Raiഡല്‍ഹി ആം ആദ്മി സര്‍ക്കാരിലെ ഗതാഗത മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഗോപാല്‍ റായ് രാജിവെച്ചു. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

ബാബര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഗോപാല്‍ റായ് ഗതാഗതം കൂടാതെ ഗ്രാമ വികസന വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു.പൊതുമരാമത്ത്, ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ ഇനി ഗതാഗത വകുപ്പിന്റെ അധിക ചുമതല വഹിക്കും.

ഒറ്റഇരട്ട ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായുള്ള ബസ് സര്‍വീസ് പദ്ധതിയുമായി ബന്ധപ്പെട്ട് റായിക്കെതിരെ നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് ഗോപാല്‍ റായ് രാജിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.