ഡല്‍ഹിയില്‍ ഐ.എസ് വ്യോമാക്രമണ സാധ്യത

10394824_686964501379208_308430861720050579_nഭീകരസംഘടനയായ ഐ.എസ്.ഐ.എസ് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വ്യോമാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തന്ത്രപ്രധാനമായ 15 കേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണ സാധ്യത. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. സംശയകരമായ പറക്കുന്ന വസ്തുക്കളെ വെടിവെച്ചിടാന്‍ സൈനിക വിഭാഗങ്ങൾക്കും മറ്റ് സുരക്ഷാസേനകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതി, രാഷ്ട്രപതിഭവൻ, ഉപരാഷ്ട്രപതിയുടെയും ആഭ്യന്തരമന്ത്രിയുടേയും വസതികൾ, രാജ്പഥ്, ഇന്ത്യഗേറ്റ്, സി.ജി.ഒ കോംപ്ലക്സ്, സി.ബി.ഐ, ബി.എസ്.എഫ്, സി.ഐ.എസ്.എഫ് എന്നിവയുടെ ആസ്ഥാനങ്ങൾ തുടങ്ങിയവയ്ക്കും വിദേശരാജ്യങ്ങളുടെ എംബസികൾക്കും ഹൈകമ്മീഷനുകൾക്കും സുരക്ഷ കൂടുതൽ ശക്തമാക്കും. ഡ്രോണുകൾ അടക്കമുള്ളവ ഉപയോഗിച്ചുള്ള വ്യോമാക്രമണത്തിനാണ് കൂടുതൽ സാദ്ധ്യതയെന്നാണ് സുരക്ഷാ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്.