ദില്ലിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് 2 മരണം 8 പേര്‍ക്ക് പരിക്ക്

11760333_1162455347103262_6697619742220878786_n ദില്ലിയിലിയിലെ വിഷ്ണു ഗാര്‍ഡന്‍ ഏരിയയില്‍ അഞ്ചുനിലക്കെട്ടിടം തകര്‍ന്ന രണ്ടു പേര്‍മരിച്ചു. കുട്ടികളടക്കം എട്ടുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കെട്ടിടത്തിന്റെ അഞ്ചാം നില അടുത്തിടെയാണ് പണിതത്. പുതിയ നിലയുടെ ഭാരം താങ്ങാനാവാതെയാണ് കെട്ടടം തകര്‍ന്നത് എന്നാണ് സ്ഥലം പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. കെട്ടിടത്തിന്റെ ഉടമ അഞ്ചാം നില കെട്ടിയത് അനധികൃതമായാണെന്നാണ് പൊലീസിന്റെ നിഗമനം