കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ഡെമു

demo-train
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ഡെമു (ഡീസല്‍-ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസുകളെത്തുന്നു. എറണാകുളം-തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ-ആലുവ, ആലുവ-എറണാകുളം, എറണാകുളം-അങ്കമാലി, അങ്കമാലി-പിറവം, പിറവം-എറണാകുളം, ആലുവ-പിറവം എന്നീ റൂട്ടുകളിലാണ് ഡെമു സര്‍വീസ് നടത്തുക. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയായിരിക്കും സര്‍വീസ്. ഡെമു വിന്‍റെ ഉദ്ഘാടനം ജൂണ്‍ 21ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കും. 22ന് പദ്ധതി കമ്മീഷന്‍ ചെയ്യും. എറണാകുളം ജില്ലയിലെ റെയില്‍വേ വികസനം സംബന്ധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സാധാരണ കോച്ചുകളില്‍ പാസഞ്ചര്‍ ട്രെയിനുകളിലെ നിരക്കുകളും എസി കോച്ചുകളില്‍ റെയില്‍വേ നിശ്ചയിക്കുന്ന നിരക്കുമായിരിക്കും ഡെമുവില്‍ ഈടാക്കുക.