മൂടല്‍മഞ്ഞ്: ഡല്‍ഹിയിലെ ട്രെയിന്‍ – വിമാന സര്‍വീസുകള്‍ തടസപ്പെട്ടു.

കനത്ത മൂടല്‍മഞ്ഞ് രാജ്യതലസ്ഥാനത്തെ തീവണ്ടി – വിമാന സര്‍വീസുകളെ ബാധിച്ചു. 82 തീവണ്ടികള്‍ വൈകി ഓടുകയാണ്. 12 തീവണ്ടികള്‍ റദ്ദാക്കി. 23 തീവണ്ടികളുടെ സമയം പുന:ക്രമീകരിച്ചു. കേരളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട തീവണ്ടി കള്‍ പലതും വൈകി ഓടുകയാണ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു. മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളും രണ്ട് ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കി. അഞ്ച് അന്താരാഷ്ട്ര സര്‍വീസുകളും എട്ട് ആഭ്യന്തര സര്‍വീസുകളും വൈകി.