ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെയും, ചെറുകിട വ്യാപാരികളെയും ഡിജിറ്റല്‍ ഇടപാടിലേക്ക് പ്രോത്സാഹിക്കുന്നതിനായി നറുക്കെടുപ്പ് സമ്മാന പദ്ധതിയുമായി നീതി ആയോഗ്. നിശ്ചിത തുകയ്ക്ക് മുകളില്‍ ഇടപാട് നടത്തുന്നവരെ തിരഞ്ഞെടുത്ത് ഇവര്‍ക്ക് സമ്മാനമേര്‍പ്പെടുത്തുന്നതാണ് പദ്ധതി.

ക്രഡിറ്റ്, ഡബിറ്റ് ഇടപാടുകള്‍ക്ക് പുറമെ യു.എസ്.എസ്.ഡി, എ.ഇ.പി.എസ്, യു.പി.ഐ,  റൂപ്പെ കാര്‍ഡ് ഇടപാടുകാരെയും സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടത്തും.നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാട് നടത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ നീതി ആയോഗ് ഉദ്ദേശിക്കുന്നത്.