നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. സമാന ആവശ്യം തള്ളിയ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയുടെ വിധി ചോദ്യം ചെയ്താണ് ഹര്‍ജി. ദൃശ്യങ്ങള്‍ ലഭിക്കാന്‍ തനിക്ക് നിയമപരമായ അവകാശമുണ്ട്. ക്രിമിനല്‍ നടപടി ക്രമവും തെളിവ് നിയമവും അനുസരിച്ച് ലഭിക്കേണ്ട തെളിവുകള്‍ നിഷേധിച്ച വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു.

ഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. കേസിന്റെ വിചാരണയ്ക്കായി ബുധനാഴ്ച ഹാജരാകണം എന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ് ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.