നാദിര്‍ഷായുടെ കട്ടപ്പനയിലെ ഋതിക് റോഷന്‍ ദിലീപ് നിര്‍മിക്കും

അമര്‍ അക്ബര്‍ അന്തോണിയുടെ വിജയത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋതിക് റോഷന്‍. യുണൈറ്റഡ് ഗ്ലോബല്‍ ആന്‍ഡ് നാഥ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സഖറിയാ തോമസും ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥാകൃത്തുക്കള്‍.

അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. നായികയെ തീരുമാനിച്ചില്ല. സിദ്ദിഖ്,സലിംകുമാര്‍,കലാഭവന്‍ ഷാജോണ്‍,കോട്ടയം നസീര്‍ തുടങ്ങിയവര്‍ ആണ് പ്രധാന താരങ്ങള്‍. സന്തോഷ് വര്‍മ്മ,ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ ഈണം നല്‍കും. ശാം ദത്ത് ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും കലാസംവിധാനം ജോസഫ് നെല്ലികളും ആണ് നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് 18ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കട്ടപ്പനയും തൊടുപുഴയും ആണ്.