തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ നില ഗുരുതരമെന്നു റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റി. അതേസമയം, പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിച്ച്  മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ രംഗത്ത് വന്നു. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നാണ് സ്റ്റിലിന്‍ വ്യക്തമാക്കിയത്. അഭ്യൂഹങ്ങള്‍ ആരും വിശ്വസിക്കരുതെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. 94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ട് ഇപ്പോള്‍ വിശ്രമത്തിലാണ്.