കരുണാനിധിയുടെ നില അതീവ ഗുരുതരം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ നില അതീവ ഗുരുതരം. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുന്നു. ആരോഗ്യ നില സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് അല്പസമയത്തിനകം ലഭ്യമാകും. മക്കളും,ചെറുമക്കളുമടക്കം ബന്ധുക്കള്‍ ചെന്നൈയിലെ ആശുപത്രിയില്‍ എത്തി. ചെന്നൈ നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ആശുപത്രി പരിസരം ഡിഎംകെ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.