സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍

സമരം ശക്തമാക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.ശനിയാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി. പ്രവര്‍ത്തനം ഭാഗികമായേ നടന്നുള്ളൂ. എന്നാല്‍, അത്യാഹിതവിഭാഗം പൂര്‍ണമായും പ്രവര്‍ത്തിച്ചു. സമരം ആര്‍ദ്രം പദ്ധതിക്കോ വൈകുന്നേരം ഒ.പി. തുടങ്ങുന്നതിനോ എതിരല്ലെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റുജീവനക്കാരെയും നിയമിക്കുന്നതിന് വേണ്ടിയാണെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.റൗഫ് പറഞ്ഞു. സംഘടന ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.

രേഖകളിലില്ലാത്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച് ആര്‍ദ്രം പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. പിടിവാശി ഉപേക്ഷിച്ച് സമരം തീര്‍പ്പാക്കാന്‍ തയ്യാറാവണമെന്നും കെ.ജി.എം.ഒ.എ. ആവശ്യപ്പെട്ടു.