പെരുന്നാള്‍ പ്രമാണിച്ച് അതിര്‍ത്തിയില്‍ എത്തിയത് മൂന്നുലക്ഷം യാത്രക്കാര്‍.

doha1
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബു സമ്ര ചെക്‌പോസ്റ്റിലുമായി ഈദ് ആഘോഷങ്ങളുടെ ഭാഗമായി മൂന്നുലക്ഷം യാത്രക്കാര്‍
കടന്നുപോയി,രണ്ടുലക്ഷംപേര് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യാത്രചെയ്തതെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റഷീദ് അല്‍ മസൂരി പറഞ്ഞു.റംസാന്‍ 29 -ാം ദിവസം 35,000 പേരും പെരുന്നാളിന്റെ ആദ്യദിനത്തില്‍ 27,000 പേരുമാണ് വിമാനത്താവളത്തിലെത്തിയത്.റംസാന്‍ 28 മുതല്‍ വിമാനത്താവളത്തിലെ 120 കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചാണ് യാത്രക്കാരുടെ തിരക്ക് ബുദ്ധിമുട്ടില്ലാതെ പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാളിന്റെ മൂന്നാം ദിവസം കാല്‍ ലക്ഷം പേര്‍ വിമാനത്താവളത്തെ ആശ്രയിച്ചു.ഇതിനുപുറമേ 1,52,000 പേര്‍ ആഘോഷത്തിന്റെ മൂന്ന് ദിവസങ്ങളില്‍ ഖത്തറില്‍ എത്തിയവരില്‍ 34,000 പേര്‍ ജി.സി.സി.രാജ്യങ്ങളില്‍നിന്നാണെന്നും ഡയറക്ടര്‍ പറഞ്ഞു.കത്താറ കള്‍ച്ചറല്‍ വില്ലേജിലും സുഖ് വാഖിഫിലും നടന്ന പെരുന്നാള്‍ ആഘോഷത്തില്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തതായാണ് കണക്ക്. അറബിയിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ പരിപാടികള്‍ കാണാന്‍ കുട്ടികളുമായി ആയിരക്കണക്കിന് കുടുംബങ്ങള്‍ കത്താറയില്‍ എത്തിയത്.പെരുന്നാളിന്റെ മൂന്ന് ദിവസങ്ങളില്‍ മാത്രം 30,150 വാഹനങ്ങള്‍ അബു സമ്ര അതിര്‍ത്തി വഴി രാജ്യത്ത് എത്തിയതായി അതിര്‍ത്തിയിലെ പാസ്‌പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സലേ അല്‍ അഹ്ബാബി പറഞ്ഞു.എന്നാല്‍, ഇതേ കാലയളവില്‍ 30,000 വാഹനങ്ങള്‍ അതിര്‍ത്തി കടന്നുപോയതായും അദ്ദേഹം പറഞ്ഞു. പെരുന്നാളിന്റെ ആദ്യദിനത്തില്‍ 7100 യാത്രക്കാരാണ് ഖത്തറിലേക്ക് റോഡ് വഴി എത്തിയത്.രണ്ടാം ദിനത്തില്‍ 10,000 പേരും മൂന്നാം ദിവസം 13,050 പേരും ഖത്തറിലെത്തി.എന്നാല്‍, പെരുന്നാളിന്റെ ആദ്യദിനത്തില്‍ 9,000 പേരും രണ്ടാം ദിനത്തില്‍ 11,000 പേരും ഖത്തറില്‍ നിന്നും പോയെന്നും അദ്ദേഹം പറയുന്നു. മൂന്നാം ദിനത്തില്‍ 10,000 പേര്‍ വിദേശത്തേക്ക് പോയതായാണ് അതിര്‍ത്തിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കസ്റ്റംസിന്റെ അഞ്ച് കൗണ്ടറുകളും പാസ്‌പോര്‍ട്ട് ക്ലിയറന്‍സിന്റെ ഒമ്പത് കൗണ്ടറുകളും യാത്രക്കാരുടെ സൗകര്യാര്‍ഥം മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു.അടിയന്തരസേവനങ്ങള്‍ ആവശ്യപ്പെട്ട് 999 നമ്പറിലേക്ക് പെരുന്നാള്‍ ദിവസങ്ങളില്‍ 18567 വിളികള്‍ വന്നതായി എമര്‍ജന്‍സി സര്‍വീസസ് വിഭാഗം അസിസ്റ്റന്റ് ചീഫ് ലഫ്റ്റനന്റ് കേണല്‍ ഖാലിദ് സാദ് സുലൈത്തി അറിയിച്ചു.പെരുന്നാളിന്റെ ആദ്യ ദിനത്തില്‍ 6464 വിളികളും രണ്ടാം ദിനത്തില്‍ 6127 വിളികളും ആണ് എത്തിയത്. മൂന്നാം ദിവസം 5976 ഫോണ്‍ വിളികളും സഹായംതേടി എത്തി.