ദോശയും പിന്നെ ഫ്രീ വൈഫൈയും

Printable Poster11
പഞ്ചനക്ഷത്ര ഹോട്ടലിൽ പോലുമില്ലാത്ത ഒരു വ്യത്യസ്ഥ സൗകര്യവുമായി ഇതാ തോടുപുഴിൽ ഒരു തട്ടുകട.
“ചേട്ടാ… ഒരു പ്ലേറ്റ് ദോശ ഒരു സിംഗിൾ പിന്നെ വൈഫൈ” സ്വാഭാവികാമുയും ആദ്യമായി അവിടെ വരുന്നവർക്ക് ഇത് ഒരു അതിശയമായി തോന്നിയേക്കാം. ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്ന എല്ലാവർക്കും അൺലിമിറ്റഡ് വൈ ഫൈ സൗജന്യമാണ്. തൊടുപുഴ മങ്ങാട്ടുകവല ബസ്‌ സ്ററാൻഡിനു സമീപം പ്രവർത്തിച്ചു വരുന്ന കുഞ്ചാവീടൻസ് തട്ടുകടയാണ് ജില്ലയിലെ സൗജന്യ വൈ ഫൈ തട്ടുകട. കുറിച്ചു വർഷമായി തൊടുപുഴയിലെ ചെറുപ്പകാരുടെ പ്രിയ ഭക്ഷണശാലളിലോന്നായി തീർന്നിരിക്കുകയാണ് കുഞ്ചാവീടൻസ് തട്ടുകട. ഇവിടെ വരുന്ന ഭൂരിപക്ഷയാളുകളും അവരുടെ ഇരുകൈകളും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഒരു കൈ ഭക്ഷണം കഴിക്കാനും ഇപ്പുറത്തെ വാട്ട്‌സ് അപ്പിലും ഫേസ്ബൂകിലും ഉള്ള ഒരു ചുറ്റികറക്കം. ഈ ശീലം കണ്ടത് കൊണ്ടാണ് കട മുഴുവനായി വൈ ഫൈ ആക്കിയത്.വൈ ഫൈ കണക്ഷനുളള ഈ തട്ടുകടക്ക് സ്വന്തമായി വളരെ സജീവമായ ഫേസ്ബൂക് പേജുമുണ്ട്. കടയിൽ സ്ഥിരമായി വരുന്നവർ അവരുടെ അഭിപ്രായവും നിർദേശങളും ഫേസ്ബൂക് പേജിൽ പങ്കുവെക്കുന്നു.
ഓരോ ദിവസത്തെ സ്പെഷ്യൽ വിഭവങളുടെ വിവരങ്ങളും, തട്ടുകട ഫേസ്ബൂകിൽ കാണാം. തികച്ചും ഡിജിറ്റൽ അയിരിക്കുകയാണ് ഷമീർൻെറ കുഞ്ചാവീടൻസ് തട്ടുകട