അത് ബുദ്ധനല്ല : മുനീശ്വരന്‍

ചെങ്ങന്നൂരില്‍, മംഗലത്തില്‍, മംഗലത്ത് വാര്യത്തിന്‍റെ അവകാശത്തില്‍ ആണ് തേവര്‍കാടു സുബ്രഹ്മണ്യക്ഷേത്രം എന്ന് ഇന്ന് വിളിക്കപ്പെടുന്ന,പുരാതന ക്ഷേത്രം നിലകൊള്ളുന്നത്.

ഈ ക്ഷേത്രത്തില്‍ അക്ഷയ പമ്പാ മിഷന്‍ നടത്തിയ പമ്പ- വരട്ടാര്‍ പരിക്രമണത്തിനിടെ പുറത്തു കൊണ്ടുവന്ന വിവരങ്ങള്‍ പരിശോദിച്ചു വരികയാണെന്നും ,എന്നാല്‍ അതില്‍ ചൂണ്ടിക്കാണിച്ച ബുദ്ധ വിഗ്രഹം എന്നാ സംശയത്തിന് ശാസ്ത്രീയമായ അടിസ്ത്ഹനമില്ല എന്നും ചരിത്രകാരന്‍ ഡോക്ടര്‍ : എം ജി ശശിഭൂഷന്‍ വ്യക്തമാക്കി.

ഈ ക്ഷേത്രത്തില്‍ ഉള്ള ആ വിഗ്രഹം ബുദ്ധനല്ല. അത് മുനീശ്വരന്‍ ആണ് എന്ന് അദ്ദേഹം ഡി എന്‍ ന്യൂസിന് അനുവദിച്ച പ്രത്യേക ടെലിഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി . പൊതുവായി കണ്ടു വരുന്ന ബുദ്ധ വിഗ്രഹങ്ങള്‍ക്ക് വസ്ത്രവും ,ഉഷ്നീയവും കാണാന്‍ സാധിക്കും എന്നും മരുതൂര്‍കുളങ്ങരയും ,പള്ളിക്കളും അടക്കമുള്ള ഇടങ്ങളില്‍ ഈ സവിശേഷതകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ 1008 കേടുപാട് സംഭവിച്ച വിഗ്രഹങ്ങള്‍ വരട്ടാറിലെ കഠാരക്കുഴിയില്‍ തന്റെ പിതാവ് നിക്ഷേപിച്ചിട്ടുണ്ട്‌ എന്നൂ ഇന്നത്തെ ക്ഷേത്ര അവകാശി പറയുന്നത് , ഏറെ അത്ഭുതത്തോടെ ആണ് ചരിത്രാന്വേഷികള്‍ കാണുന്നത്.

ഒരു ക്ഷേത്രത്തിലെ ദേവീ- ദേവന്മാരുടെ വിഗ്രഹങ്ങള്‍ പാടെ ഒരു കാലയളവില്‍ തകര്‍ക്കപെട്ട സാഹചര്യം നിലവിലെ പല ചരിത്രവിശ്വാസങ്ങളെ കുറിച്ചും പുനര്‍ വിചാരം നടത്തേണ്ട സാഹചര്യം ആണ് ചെങ്ങന്നൂറിലെ ഈ കണ്ടെത്തലിലൂടെ ഉണ്ടായിരിക്കുന്നത് എന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു.