വേദങ്ങളില്‍ തൊട്ട് രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്ന ഇന്ത്യയെ താന്‍ സ്വപ്നം കാണുന്നുവെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്

അമേരിക്കന്‍ പ്രസിഡണ്ട് ബൈബിള്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നതുപോലെ രാഷ്ട്രപതി വേദങ്ങളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന ഇന്ത്യയെ താന്‍ സ്വപ്‌നം കാണുന്നതായി കേന്ദ്ര മാനവിഭവശേഷി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി സത്യപാല്‍ സിംഗ്. ഋഷി ജ്ഞാനം മാത്രമാണ് രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം എന്നും അദ്ദേഹം പറഞ്ഞു. ആര്യ സമാജ് ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

‘ആര്‍.എസ്.എസും ആചാര്യ സമാജവുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. ആ ബന്ധമാണ് തന്നെ ജാതി ചിന്തകള്‍ ഉപേക്ഷിക്കാന്‍ പ്രാപ്തനാക്കിയത് ഇവിടെ ഇരിക്കുന്ന ആര്‍ക്കും തന്റെ ജാതി അറിയാന്‍ വഴിയില്ല’ മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കണമെങ്കില്‍ നമ്മള്‍ വേദങ്ങളിലേക്ക് തിരിച്ചു പോകണമെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close