ഡ്രൈവിങ്ങിന്റെ ആദ്യ പാഠം ബെന്‍സ് കാറില്‍

1b
ഡ്രൈവിങ്ങിന്റെ ആദ്യ പാഠം ബെന്‍സ് കാറില്‍വേണമെങ്കില്‍ അതും റെഡി. ചേര്‍ത്തലയിലെ അമ്പാടി ഡ്രൈവിങ് സ്കൂളാണ് ഈ അസുലഭ അവസരം ഒരുക്കുന്നത്. ലക്ഷുറി കാര്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ലക്ഷുറി കാറില്‍ തന്നെ ഡ്രൈവിങ് പഠിക്കാനാവുന്നത് വലിയ കാര്യം തന്നെ. ഡ്രൈവിങ് പഠിക്കാന്‍ മാത്രമല്ല ബെന്‍സ് കാര്‍ ഓടിക്കാന്‍ കൊതിയുള്ളവരും ഇപ്പോള്‍ അമ്പാടി ഡ്രൈവിങ് സ്കൂളിലെത്തുന്നുണ്ട്.

1972 ല്‍ പ്രവര്‍ത്തനം തുടങ്ങിയ അമ്പാടി ഡ്രൈവിങ് സ്കൂളിന്റെ ഇപ്പോഴത്തെ അവകാശിയായ വി.എസ്. സെയ്ഗാള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഇ ക്ലാസ് പെട്രോള്‍ വാങ്ങിയത് അടുത്തിടെയാണ്. 2007 മോഡല്‍ കാറില്‍ ഒരു ബ്രേക്ക് പെഡല്‍ കൂടി ഉള്‍പ്പെടുത്തി ഡ്രൈവിങ് സ്കൂള്‍ വണ്ടിയായി മാറ്റി. ഓട്ടോമാറ്റിക് കാറായതിനാല്‍ എക്ട്രാ ക്ലച്ച് വേണ്ടി വന്നില്ല.

ഓട്ടോമാറ്റിക് കാറില്‍ ഡ്രൈവിങ് പഠിക്കാനെത്തുന്നവര്‍ക്കാണ് ബെന്‍സ് കാര്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കുക. ഇതിനായി അധിക ഫീസ് ഈടാക്കുന്നില്ലെന്ന് സെയ്‍ഗാള്‍ പറയുന്നു.