മോനിഷയ്ക്ക് ശബ്ദം നല്‍കിയ ഡബ്ബിംഗ് ആര്‍ടിസ്റ്റ് അമ്പിളി അന്തരിച്ചു

മലയാളം ഡബ്ബിംഗ് ആര്‍ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. രോഗബാധിതയായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വസതിയില്‍ ഇന്നു രാത്രിയോടെയായിരുന്നു അന്ത്യം. ഒമ്പതാം വയസ് മുതല്‍ ഡബ്ബിംഗ് ആരംഭിച്ച അമ്പിളി മോനിഷ, ശാലിനി, ജോമോള്‍. പാര്‍വതി, വാണി വിശ്വനാഥ്, രംഭ തുടങ്ങി ഒട്ടനവധി നടിമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.

ഇരുപത്തിരണ്ടോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ടിസ്റ്റായ ചന്ദ്രമോഹന്‍ ഭര്‍ത്താവാണ്. വൃന്ദ, വിദ്യ എന്നിവരാണ് മക്കള്‍. പഴയകാല ഡബ്ബിംഗ് ആര്‍ടിസ്റ്റായ പാല തങ്കം മാതാവാണ്. സംസ്‌ക്കാരം നാളെ നടക്കും.