Trending

‘അശോകന്റെ ആദ്യ രാത്രി’ക്ക് തുടക്കം കുറിച്ചു

ദുൽഖറിന്റെ പ്രവർത്തനം അണിയറയില്‍

ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രമായ  ‘അശോകന്റെ ആദ്യ രാത്രി’.ക്ക് തുടക്കമായി.പൂജാ വേളയില്‍ ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയ, നടന്മാരായ സണ്ണി വെയ്ൻ, ശേഖർ മേനോൻ തുടങ്ങിയവർ സംബന്ധിച്ചു. പക്ഷെ നിർമ്മാതാവായ ദുൽഖർ ഈ ചിത്രത്തിൽ അഭിനയിക്കില്ല എന്ന വാർത്തയാണ് പുറത്തു വരുന്നത്.

ഈ മാസം ചിത്രീകരണം ആരംഭിക്കും എന്ന് പറഞ്ഞ ചിത്രത്തിന് ആൺകുട്ടികൾ (7-12), പെൺകുട്ടികൾ (6-10), സ്ത്രീകൾ (19-24), (30-35), (40-50) എന്നീ വിഭാഗങ്ങളിൽ അഭിനേതാക്കളെ ആവശ്യമുണ്ടായിരുന്നു. നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥയാണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ രചന നിർവ്വഹിച്ച ചിത്രം കൂടിയാണിത്. ഇനി ഹിന്ദി ചിത്രം സോയ ഫാക്ടർ ആണ് ദുൽഖറിന്റെ പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.

Show More

Related Articles

Close
Close