കൊല്ലത്തും പത്തനംതിട്ടയിലും തിരുവല്ലയിലും നേരിയ ഭൂചലനം

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  ഭൂചലനത്തില്‍ വീടുകകളിലെ ഓടുകള്‍ ഇളകി വീണു. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നുസെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. റിക്ടര്‍ സ്‌കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം

Show More

Related Articles

Close
Close