ഭൂചലനത്തില്‍ മരണം 275

6x4അഫ്ഗാനിസ്താന്‍ പ്രഭവകേന്ദ്രമായി തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ ദക്ഷിണേഷ്യ കുലുങ്ങി. പാകിസ്താനില്‍ 200 പേരും അഫ്ഗാനില്‍ 75 പേരും ദുരന്തത്തില്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് സൂചന. ഉത്തരേന്ത്യയേയും ഭൂചലനം പിടിച്ചുകുലുക്കി. എന്നാല്‍ ഇന്ത്യയില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.