ഉത്തരേന്ത്യയിൽ ഭൂചലനം

2bഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ തീവ്രത 7.5 രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം 2.43 നാണ് ഭൂചലനം ഉണ്ടായത്. പരിഭ്രാന്തരായ ജനങ്ങൾ പുറത്തേയ്ക്ക് ഇറങ്ങിയോടി. 30 സെക്കന്‍റോളം ഭൂചലനം അനുഭവപ്പെട്ടു. ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മുകശ്മീർ, ഡൽഹി എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.